Blog

എന്താണ് ഫാറ്റി ലിവർ? എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം?

എന്താണ് ഫാറ്റി ലിവർ? എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം?

താണ്ട് 1.5 കെജി ഭാരം വരുന്ന കരൾ ചെയ്യുന്ന പ്രധാന ധർമ്മ്മാണ് ശരീരത്തിലെ മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റു വസ്തുക്കളെയും സംസ്കരിച്ചു ശരീരം വൃത്തിയായി സൂക്ഷിക്കുക എന്നുള്ളത്. അതുപോലെ പ്രധാനപ്പെട്ട വിറ്റാമിനുകളേയും ധാതുക്കളെയും ആഗിരണം ചെയ്യുന്നതും കൊഴുപ്പ് ശേഖരിക്കുന്നതും ദഹന പ്രക്രിയയ്ക്ക് ആവശ്യമായ പിത്ത രസം ഉൽപ്പാദിപ്പിച്ച് പിത്തസഞ്ചിയിൽ ശേഖരിക്കുന്നതും കരൾ ആണ്. കേടു പറ്റിയാൽ സ്വയം സുഖപ്പെടുത്താനും സ്വന്തമായി പുനർജനിപ്പിക്കാനുമുള്ളശേഷി കരളിനുള്ളതുകൊണ്ട് തന്നെ രോഗലക്ഷണങ്ങൾ കാണിക്കാതെ ഒട്ടുമിക്ക കരൾ രോഗങ്ങളും ഏറെ വൈകിയാണ് കണ്ടുപിടിക്കാറുള്ളത്.

 

 

ഫോട്ടോ :കടപ്പാട് ഗൂഗിൾ

എന്താണ് ഫാറ്റി ലിവർ?

ഏറ്റവും കൂടുതലായി കരളിനെ ബാധിച്ചുവരുന്ന ഒരു അസുഖമാണ് ഫാറ്റി ലിവർ. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന അമിതമായ കൊഴുപ്പുകൾ ലിവറിലെ കോശങ്ങളിൽ അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. പത്തിൽ ഒരാൾക്ക് ഫാറ്റി ലിവർ ഉണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ചുരുക്കം ചില ആളുകളിൽ ലിവർ കോശങ്ങളിൽ കൊഴുപ്പുകൾ വീക്കം ഉണ്ടാക്കുകയും വീക്കം പിന്നീട് ഫൈബ്രോസിസ്  ആവുകയും  ലിവർ ചുരുങ്ങി ലിവർ സിറോസിസ് ലേക്ക് പോവുകയും ലിവർ ഫെയിലിയറിൽ അവസാനിക്കുകയും ചെയ്യാറുണ്ട്.

കാരണങ്ങൾ എന്തെല്ലാം...?

60% ആളുകളിൽ ഫാറ്റി ലിവർ  കണ്ടുവരുന്നുണ്ട്. പ്രധാനമായും രണ്ടു തരത്തിൽ കാണാറുണ്ട് മദ്യപാനം മൂലം വരുന്നതും മദ്യപിക്കാതെ വരുന്നതും. സ്ഥിരമായി മദ്യപിക്കുന്നവരിൽ 90% പേരിലും ഫാറ്റി  ലിവർ കാണുന്നുണ്ട്. മദ്യപിക്കാത്തവരിൽ കണ്ടുവരുന്ന നോൺആൽക്കഹോളിക് ഫാറ്റി ലിവർ എന്നറിയപ്പെടുന്ന ഫാറ്റി ലിവർ അനിയന്ത്രിതമായ പ്രമേഹം,അമിതവണ്ണം ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ കാരണങ്ങൾകൊണ്ട് വരാം.

 

ഫോട്ടോ :കടപ്പാട് ഗൂഗിൾ

 

കരളിന് ഉണ്ടാകുന്ന ചില അസുഖങ്ങളുടെ ആദ്യ ലക്ഷണമായും ഫാറ്റി ലിവർ കാണാറുണ്ട്. ഉദാഹരണമായി ഹെപ്പറ്റൈറ്റിസ് സി, വിൽസൺ ഡിസീസ് എന്നീ അപൂർവ രോഗങ്ങളുടെ ആദ്യ ലക്ഷണമായി ഫാറ്റി ലിവർ കാണാറുണ്ട്.

പെട്ടെന്ന് വണ്ണം കുറക്കാൻ പട്ടിണി കിടക്കുന്നത് ഫാറ്റി ലിവറിനുള്ള സാധ്യത കൂട്ടുന്നു.

ചില മരുന്നുകളുടെ സ്ഥിരമായ ഉപയോഗവും ഫാറ്റിലിവറിന് കാരണമാകുന്നുണ്ട്.

അമിതമായി ഭക്ഷണം കഴിക്കുന്നത് ഫാറ്റിലിവറിന്റെ മറ്റൊരു കാരണമാണ്.നമ്മൾ ആഹാരം കഴിക്കുമ്പോൾ ശരീരത്തിന് ആവശ്യമായ ഗ്ലൂക്കോസ് സംഭരിച്ച ശേഷം കരൾ ബാക്കിയുള്ളവയെ കൊഴുപ്പാക്കി മാറ്റി കോശങ്ങളിൽ സംഭരിക്കും എന്നാൽ കരളിന്റെ സംഭരണശേഷിക്ക് താങ്ങാൻ ആവുന്നതിനപ്പുറം ഗ്ലൂക്കോസ് കരളിൽ എത്തിയാൽ കൊഴുപ്പു വിതരണം ചെയ്യാനാകാതെ കരളിൽ തന്നെ അടിഞ്ഞുകൂടി ഫാറ്റി ലിവറിന് ഇടയാകുന്നു.

ലക്ഷണങ്ങൾ:

പലർക്കും ഒരു ലക്ഷണവും കാണിക്കാറില്ല. ചിലപ്പോൾ വയറിന്റെ വലത്തേ ഭാഗത്ത് മുകളിലായി ചെറിയൊരു അസ്വസ്ഥതയോ ക്ഷീണമോ കാണാറുണ്ട്. പലപ്പോഴും ലിവെറിന്റ എന്തെങ്കിലും ഒരു അസുഖത്തിന് ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോഴോ വയറിന്റെ ഏതെങ്കിലും അസുഖങ്ങൾക്ക് സ്കാൻ ചെയ്യുമ്പോഴോ ആണ് ഫാറ്റിലിവർ ഉണ്ടെന്ന് പലരും തിരിച്ചറിയുന്നത്.

രോഗം മൂർച്ഛിക്കുമ്പോൾ തലചുറ്റൽ, ക്ഷീണം ,അസ്വസ്ഥത,ഭാരക്കുറവ്, അടിവയറിൽ വേദന എന്നിവ അനുഭവ പെടാറുണ്ട്.വളരെ കൂടിയ സ്റ്റേജിൽ ഛർദ്ദിക്കാൻ തോന്നുക, തൊലിപ്പുറത്തും കണ്ണിനുള്ളിലും നഖത്തിലും ഒക്കെ മഞ്ഞനിറം വരിക, ചൊറിച്ചിൽ അനുഭവപ്പെടുക,വിശപ്പില്ലായ്മ,പുരുഷന്മാരിൽ ബ്രെസ്റ്റ് ഡെവലപ്മെന്റ്  എന്നിവയും കാണാറുണ്ട്.

എങ്ങനെ തടയാം?

ഒഴിവാക്കേണ്ടവ:

*കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക.

*ഫാറ്റി ലിവർ ഉള്ളവർ മദ്യപാനം പൂർണമായും ഒഴിവാക്കേണ്ടതാണ്.

*എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക.

*സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നത് നിർത്തുക.

*സ്വയം ചികിത്സ ഒഴിവാക്കുക *ആവശ്യമില്ലാത്ത മരുന്നുകൾ കഴിക്കുന്നതും വേദനസംഹാരികൾ കഴിക്കുന്നതും നിർത്തുക.

*മധുരമുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. ചോക്ലേറ്റ് ഐസ്ക്രീം പോലുള്ള ഭക്ഷണങ്ങൾ കഴിക്കരുത്.

 

ചെയ്യേണ്ട കാര്യങ്ങൾ:

 

*ഡെയിലി 3 ലിറ്റർ വെള്ളമെങ്കിലും കുടിക്കുക.  ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ശരീരത്തിന് ഉണർവും നൽകാനും വെള്ളം സഹായിക്കുന്നു.

* പഴങ്ങളും പച്ചക്കറികളും ഇലക്കറികളും നാരുള്ള ഭക്ഷണങ്ങളും ധാരാളമായി കഴിക്കുക.

* ഒമേഗ 3 അടങ്ങിയ പച്ചക്കറികളും മത്സ്യങ്ങളും  കരളിന്റെ ആരോഗ്യം കാക്കാൻ നല്ലതാണ്.

*അമിതവണ്ണം കുറയ്ക്കുക

* സ്ഥിരമായി വ്യായാമം ചെയ്യുക.

Dr Rameesa Jabir

BHMS, Msc Psychology

Dr Rameesa's HOMEOCARE

Chat With Doctor