Blog

അസിഡിറ്റി അഥവാ ഗ്യാസ് ട്രബ്ൾ ചിലത് അറിയാതെ പോകരുത്

അസിഡിറ്റി അഥവാ ഗ്യാസ് ട്രബ്ൾ ചിലത് അറിയാതെ പോകരുത്

അസിഡിറ്റി അഥവാ ഗ്യാസ് ട്രബ്ൾ ചിലത് അറിയാതെ പോകരുത്.

 

    സാധാരണ ഗതിയിൽ ഒരാൾക്കു 6 മുതൽ 20 പ്രാവശ്യം വരെ കീഴ് വായു ഏമ്പക്കമായിട്ട് പോകാം. ഗ്യാസ് എന്നു ഉദ്ദേശിക്കുന്നത് വയർ സ്ഥമ്പനം ആകാം, കീഴ്വായു ഇടയ്ക്കിടെ പോകുന്നതാകാം. കീഴ്വായുവിന് ദുർഗന്ധം വരുന്നതാകാം.നെഞ്ചരിച്ചിലാകാം.

         

ഇതിന്റെ പ്രധാന കാരണങ്ങൾ നമ്മുടെ ജീവിത ശൈലി തന്നെ ആണ്. ക്രമം തെറ്റി ആഹാരം കഴിക്കുക, വെള്ളം കുടിക്കുന്നത് കുറയുക, എരിവുള്ള ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുക, വ്യായാമ കുറവ്, സംസാരിച്ചു കൊണ്ട് ഭക്ഷണം കഴിക്കുക, അമിതമായ ടെൻഷൻ, പുകവലി, മദ്യപാനം,ജംഗ് ഫുഡ്കൂടുതൽ കഴിക്കുക ഇതെല്ലാം ഗ്യാസ് ട്രബ്ളിന് കാരണമായേക്കാം.



വയറിനകത്തു സാധാരണ ഗതിയിൽ ഭക്ഷണം ദഹിക്കുബോൾ ഗ്യാസ് പുറത്തേക്ക് പോകുന്നത് സാധാരണയാണ്, എന്നാൽ ഇതു വയറിൽ കുടുങ്ങികിടന്ന് ആസ്വസ്ഥകൾ ഉണ്ടാകുമ്പോഴാണ് അതു പരിഗണിക്കേണ്ടത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പല അസുഖങ്ങളും ഗ്യാസ് ട്രൗബ്ൾ ആയിട്ട് വരാം. ഉദാഹരണമായിട്ട് ഹാർട്ട് അറ്റാക്ക്, മൈഗ്രൈൻ, തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ, ചിലപ്പോ നുമോണിയ, കുടലിന് ഉണ്ടാകുന്ന കാൻസർ, ലിവെറിന്റ അസുഖങ്ങൾ കുടലിനുണ്ടാകുന്ന ibd പോലുള്ള മറ്റു അസുഖങ്ങൾ.

                         

                      ഇനി ഇവിടെ എന്തൊക്കെ ആണു ശ്രദ്ധിക്കേണ്ടത് എന്നു വെച്ചു കഴിഞ്ഞാൽ ഏറ്റവും പ്രധാനമായും ഹാർട്ട്അറ്റാക്ക് തന്നെ ണ്. പുതുതായി ഒരാൾക്കു നെഞ്ചിനാകാത്തു ഒരു കനം, ഒരു വിമ്മിഷ്ടം, ശ്വാസം എടുക്കുവാനുള്ള ബുദ്ധിമുട്ട് ഒക്കെ അനുഭവപ്പെടുകയാണെങ്കിൽ അയാൾക് കുറെ നാളായിട്ട് ഷുഗർ ഉണ്ടെങ്കിൽ, കുറെ കാലമായി മദ്യപിക്കുന്ന ആളാണ്, അല്ലെങ്കിൽ പുകവലിക്കുന്ന ആളാണ്,അതുമല്ലെങ്കിൽ കുടുംബത്തിൽ ആർകെങ്കിലും ഹാർട്ട്അറ്റാക്ക് വന്നിട്ടുള്ളതാണെങ്കിൽ ഇങ്ങനെയുള്ള സാഹചര്യത്തിൽ ഉടനടി ഡോക്ടറെ കണ്ടു ഹാർട്ട്അറ്റാക്ക് അല്ല എന്നു ഉറപ്പുവരുത്തണം. കാരണം രോഗ നിർണയം വൈകിയാൽ അതു ജീവനെടുക്കാൻ ഇടയായേക്കാം.

അതു പോലെ പ്രസവം കഴിഞ്ഞ സ്ത്രീകളിൽ ഉണ്ടാകുന്ന ഗ്യാസിന്റെ പ്രശ്നം ചിലപ്പോൾ പിത്ത സഞ്ചിയിൽ നിന്നും കല്ല് ഇറങ്ങിവരുന്നതിന്റെ പ്രശ്നം ആകാം. അപ്പോ നമ്മൾ അതു ഗ്യാസ് ആണെന്ന് പറഞ്ഞു അവഗണിക്കാൻ പാടില്ല.കൃത്യ സമയത്ത് ചികിത്സ നേടണം.

അതു പോലെ ഗ്യാസിന്റെ കൂടെ ഉണ്ടാകുന്ന ചില ലക്ഷണങ്ങൾ, വിശപ്പില്ലായ്, ശരീരം ക്ഷീണിച്ചു വരിക, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, വയറ്റിന്ന് പോകാൻ ബുദ്ധിമുട്ട്, അതിൽ കറുപ്പ് കളർ കാണുന്നത്, രക്തം കാണുന്നത്, ശ്വസം എടുക്കാൻ ബുദ്ധിമുട്ട് വരിക, ഇതൊക്കെ ഒരു ഡോക്ടറെ കണ്ടു രോഗ നിർണ്ണയം നടത്തണം. പലപ്പോഴും ഇതെല്ലാം കാൻസറിന്റെയോ ഒരുപാട് കാലമായിട്ടുള്ള കിഡ്നിയുടെയോ ലിവെറിന്റെയോ അസുഖമായിരിക്കാം...

Dr. Rameesa Jabir

BHMS, Msc Psychology

https://homoeomedicos.com 


Chat With Doctor